Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gajamukti Campaign R

Kannur

ഗ​ജ​മു​ക്തി പു​ന​രാ​രം​ഭി​ച്ചു; അ​ഞ്ച് ആ​ന​ക​ളെ കൂ​ടി കാ​ടുക​യ​റ്റി

ഇ​രി​ട്ടി: ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി​യി​ലൂ​ടെ​ആ​റ​ളം ഫാ​മി​ൽ നി​ന്ന് അ​ഞ്ച് ആ​ന​ക​ളെ കൂ​ടി കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. പു​ന​ര​ധി​വാ​സ മേ​ഖ​ല ബ്ലോ​ക്ക് 12ൽ ​ക​ണ്ടെ​ത്തി​യ ആ​ന​ക​ളെ താ​ളി​പ്പാ​റ​യി​ലൂ​ടെ കോ​ട്ട​പ്പാ​റ വ​ഴി​യാ​ണ് വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​യ​ത്. ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേഞ്ച​ർ ഷൈ​നി കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ത്ത​ണ, കീ​ഴ്പ​ള്ളി സെക്‌ഷ​നി​ലെ വ​ന​പാ​ല​ക​രും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു​ള്ള സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് കാ​ടുക​യ​റ്റി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി ആ​രം​ഭി​ച്ച​തി​ലൂ​ടെ ഇ​തി​ന​കം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 50 ല​ധി​കം ആ​ന​ക​ളെ ഫാ​മി​ൽ നി​ന്നും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ന്നു​മാ​യി കാ​ട് ക​യ​റ്റി​യി​രു​ന്നു. ആ​ന​ക​ൾ തി​രി​കെ വ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ നി​രീ​ക്ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ​ന​മ​തി​ൽ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച താ​ത്കാ​ലി​ക സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി ത​ക​ർ​ത്ത് ആ​ന​ക​ൾ തി​രി​കെ എ​ത്തു​ക​യാ​ണ്.

മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ടും മ​റ്റു​മാ​ണ് ആ​ന​ക​ൾ തൂ​ക്കു​വേ​ലി ത​ക​ർ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 11-ാം ബ്ലോ​ക്ക് കൈ​ത​ക്കൊ​ല്ലി​യി​ൽ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ പ​ത്തു തെ​ങ്ങു​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ഒ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ ബ്ലോ​ക്ക് ഒ​ന്പ​ത് പു​ക്കു​ണ്ട് ഭാ​ഗ​ത്ത് ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ഇ​ഞ്ച​ക്കാ​ട്ടി​ൻ ഒ​രു ആ​ന​യെ ക​ണ്ട​തോ​ടെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ർ​ആ​ർ​ടി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up